പ്രിയമുള്ളവരേ,
നമ്മുടെ ടെക്നിക്കൽ സ്കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 03/11/25 തിങ്കൾ രാവിലെ 10 മണിയ്ക്ക് നടത്തപ്പെടുകയാണ്. ശോച്യാവസ്ഥയിൽ ആയിരുന്ന ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് നവീകരിച്ചത്. അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ. ഉദ്ഘാടന കർമ്മം നിർവഹിക്കും. എല്ലാവരെയും ഇ പരിപാടിയിലേയ്ക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു. സ്ഥലത്തുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളും സാന്നിധ്യം കൊണ്ട് ഈ ചടങ്ങിനെ ധന്യമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
റെജി എം. ഫിലിപ്പോസ്
പ്രസിഡന്റ്
പൂർവ്വ വിദ്യാർത്ഥി സംഘടന
ടെക്നിക്കൽ ഹൈസ്കൂൾ
പാമ്പാടി














































































