കോട്ടയം: കുട്ടികളുടെ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ യുവതീയുവാക്കൾക്കായി സിസിടിവി ടെക്നീഷൻ കോഴ്സിലും യുവതികൾക്കായി ആർട്ടിഫിഷ്യൽ ജ്വല്ലറി കോഴ്സിലും സൗജന്യ പരിശീലനം നൽകുന്നു. ആർട്ടിഫിഷ്യൽ ജ്വല്ലറി കോഴ്സ് ഫെബ്രുവരി ഏഴിനും സിസിടിവി ടെക്നീഷൻ കോഴ്സ് ഫെബ്രുവരി 13 നും ആരംഭിക്കും. കോട്ടയം ജില്ലയിലെ 18നും 49നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് പങ്കെടുക്കാം. ബാങ്ക് വായ്പയ്ക്ക് സാങ്കേതിക സഹായം ലഭിക്കും. ഫോൺ: 0481 2303307,2303306. ഇ-മെയിൽ: rsetiktm@sbi.co.in.














































































