തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക്, തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 16 കോടിയാണ് ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. അതേസമയം, സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റ് വിൽപനയിൽ ഇത്തവണ കുറവ് വന്നിട്ടുണ്ട്. ക്രിസ്മസ് ബംപർ നറുക്കെടുപ്പിനൊപ്പം സമ്മർ ബംപറിന്റെ ലോഞ്ചിങ്ങും ഇന്ന് നടക്കും.
