2025 മെയ് 12-ാം തീയതി തൃശ്ശൂർ റീജിയണൽ തീയറ്ററിൽ ആത്മ സംഘടിപ്പിച്ച തൃശ്ശിവപേരൂർ നടനോത്സവത്തിൽ ജോൺഫി സാറക്കുട്ടി ജോസഫ് നടന കലാത്മീക പുരസ്‌കാരത്തിന് അർഹനായി. നിരവതി മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് ജോൺഫി മാഷിൻ്റെ കലാതരംഗിണി സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയത്തിൽ നിന്ന് പങ്കെടുത്ത ടീമിന് പുരസ്‌കാരം ലഭിച്ചത്.
കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ നൃത്തപരിപാടികൾ നടത്തിവരുന്ന ഈ പ്രതിഭ ഒരുപാട് പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. 2017ൽ സിംഹപുരി നടന പുരസ്‌കാരം, കേരള സംസ്ഥാന പുരസ്‌കാരം, 2018ൽ സൂത്രനാട്യ പ്രശംസ പുരസ്‌കാരം, 2019ൽ വരദം നൃത്തോത്സവത്തിൽ നാട്യവിപഞ്ചി പുരസ്‌കാരം എന്നിവ ലഭിച്ചു. 2020ൽ നാദം ഫെസ്റ്റിവലിൽ നാട്യരത്‌ന പുരസ്‌കാരം, 2022ൽ അബുദാബിയിൽ വച്ച് നടന്ന NRI ഫെസ്റ്റിവലിൽ ബെസ്റ്റ് പെർഫോർമർ അവാർഡ് എന്നിവക്കും അർഹനായി.
ചെന്നൈ കലൈകാവിരി കോളേജിൽനിന്നും ശ്രീ. മദൻകുമാറിൻ്റെ കീഴിൽ ഭരതനാട്യത്തിൽ BA, Diploma ഡിഗ്രികൾക്ക് അർഹനായിട്ടുണ്ട്. ബാംഗ്ലൂർ അലൈയൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ശ്രീ. വസന്ത്കിരൺ, ശ്രീമതി മാല്യത ആനന്ദ്, ശ്രീമതി അശ്വിനി നമ്പ്യാർ എന്നിവരുടെ കീഴിൽ കുച്ചുപ്പുടി നൃത്തത്തിൽ Diploma, MA പൂർത്തിയാക്കി. ശ്രീമതി അക്ഷര ബിജീഷിൻ്റെ കീഴിൽ മോഹിനിയാട്ടവും ശ്രീമതി ഗുരു ഗീതാ പദ്‌മകുമാറിൻ്റെ ശിക്ഷണത്തിൽ വർഷങ്ങളോളമായി കുച്ചുപ്പുടി നൃത്തപഠനവും നടത്തിവരുന്നു.