സാങ്കേതിക പ്രശ്നങ്ങൾ കാരണം റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സേവനം വെബ്സൈറ്റിലും മൊബൈലിലും നിലച്ചു. സാങ്കേതിക തകരാർ മൂലം വെബ്സൈറ്റ് പ്രവർത്തനരഹിതമായതിനാൽ ചൊവ്വാഴ്ച രാവിലെ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആളുകൾക്ക് പ്രശ്നങ്ങൾ നേരിട്ടു. സാങ്കേതിക കാരണങ്ങളാൽ ടിക്കറ്റ് സേവനം ലഭ്യമല്ലെന്ന് IRCTC പിന്നീട് ട്വീറ്റിൽ അറിയിച്ചു. സാങ്കേതിക സംഘം പ്രശ്നം പരിഹരിച്ചു വരികയാണെന്നും സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ട്വിട്ടെരില്‍ കൂടി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പ്രശ്നം ആരംഭിച്ചിട്ട് രണ്ട് മണിക്കുറിനു മുകളില്‍ ആയിട്ടും പരിഹാരിക്കാന്‍ കഴിയാത്തതില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നു.