നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് വിധവയായ ഓട്ടോ ഡ്രൈവർ മരിച്ചു.
അരൂർ ചന്തിരൂർ വട്ടേഴുത്ത് ഷീല (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഓട്ടം പോകുമ്പോൾ ചന്തിരൂർ പഴയ പാലത്തിന് സമീപം വെച്ച് നായ കുറുകെ ചാടിയപ്പോൾ ഓട്ടോ മറിയുകയായിരുന്നു:
തലക്ക് സാരമായ പരുക്കേറ്റ ഷീലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപെട്ടു.
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ടിരുന്നു,
അതേ തുടർന്ന് ഓട്ടോ ഓടിച്ച് ഷീല കുടുംബം പുലർത്തുകയായിരുന്നു.