ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശന സമയം ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചു. പ്രതിദിനം 90,000 പേർക്ക് മാത്രം ദർശനാനുമതി നിജപ്പെടുത്തി ഭക്തർക്ക് നിയന്ത്രണവും ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികൾ വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.

ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന്
തിരക്ക് നിയന്ത്രിക്കാൻ ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും, സമയം കൂട്ടുന്നതിനും തീരുമാനിച്ചത്. ഇതോടൊപ്പം നിലയ്ക്കലിൽ
പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്താനും, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവ
പരിമിതപ്പെടുത്താനും തീരുമാനിച്ചു.