മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത് ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ യുട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വീഡിയോ ആണ് കേസിനു കാരണമെന്നു സൈബർ പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നു.