സിസി മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎൽഎയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി പാർട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎൽഎയായി പ്രവർത്തിക്കുന്ന സി സി മുകുന്ദൻ നിരന്തരമായി പാർട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാർട്ടിവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു.













































































