പാലാ:തൃക്കോട്ടൂർ ശ്രീ പ്രസാദ് നമ്പീശൻ അവർകളാണ് മുഖ്യ ദൈവജ്ഞൻ ശ്രീ സതീഷ് പണിക്കർ കായണ്ണ സഹ ദൈവജ്ഞനും ആയിരുന്നു. ക്ഷേത്രം തന്ത്രി ശ്രീമദ്ശ്രീ ജ്ഞാനതീർത്ഥ, മേൽശാന്തി ശ്രീസനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിൽ വിശേഷാല്‍ പൂജകൾക്ക് ശേഷം അഷ്ടമംഗല ദേവപ്രശ്നം നടത്തി.

പിതൃതർപ്പണത്തിന്പുണ്യപ്രസിദ്ധമായ ഇടപ്പാടി ആനന്ദ ഷണ്മുഖം ക്ഷേത്രം നിത്യവും പിതൃകർമ്മങ്ങളും പിതൃതർഷണവും നടക്കുന്ന ചില ക്ഷേത്രങ്ങളിൽ ഒന്നാണ്.
ഈക്ഷേത്രസങ്കേതത്തിൽശക്തമായ
വൈഷ്ണവചൈതന്യംകുടികൊള്ളുന്നതായി
ദേവപ്രശ്നത്തിൽതെളിഞ്ഞു.
വിഷ്ണു ക്ഷേത്രം വരുന്നതോടുകൂടി മുൻകാലങ്ങളിലെ പോലെ പിതൃക്കളെ സമർപ്പിക്കുന്നതിനുള്ളഒരുസങ്കേതമായിമാറും.
അതോടൊപ്പം ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങളോട്കൂടിയ ഓഡിറ്റോറിയം നിർമ്മിക്കാവുന്നതും ആണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു.
നൂറുകണക്കിന് ഭക്തർക്ക് പുറമേഇടപ്പാടി ദേവസ്വം പ്രസിഡൻറ് എം എൻ ഷാജി മുകളേൽ, വൈസ് പ്രസിഡണ്ട് സതീഷ് മണി, സെക്രട്ടറി ഓ എം സുരേഷ്,മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.