കോവിൻ രജിസ്ട്രേഷൻ പോർട്ടലിന്റെ മേധാവിയായ ഡോ.ആർ.എസ്.ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് വിദ്യാർഥി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ നടത്താൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.