വ്യാജമദ്യ നിർമ്മാണത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 374 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി.
ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ സ്പിരിറ്റ് ഇടപാടുകാരനും വ്യാജമദ്യം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയുമായ ചേരാവള്ളി പെരുമുഖത്ത് വടക്കത്തിൽ വീട്ടിൽ സ്റ്റീഫൻ വർഗീസിന്റെ സ്പിരിറ്റാണ് പിടികൂടിയത്.
സ്പിരിറ്റ് കടത്തുന്നതിനിടയിൽ സ്റ്റീഫന്റെ സഹായിയായ ചെങ്ങന്നൂർ എണ്ണയ്ക്കാട് രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത്കുമാർ(29) പിടിയിലായി.
സ്റ്റീഫൻ ഓടി രക്ഷപ്പെട്ടു.
ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ്,പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ പി സജിമോൻ,എം റെനി, ഓംകാർനാഥ് സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സന്തോഷ്,എസ് ദിലീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില മോൾ, ഡ്രൈവർ പി എൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.












































































