ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 10,190 രൂപയായാണ് വില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. ലാഭമെടുപ്പമാണ് ഇന്ന് പൊന്നിന്റെ വില കുറയുന്നതിനിടയാക്കിയ പ്രധാന സാഹചര്യം.