ഇസ്രായേലും ഹമാസും തമ്മില്‍ വന്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേല്‍. ഈ ഭൂമിമുഖത്ത് നിന്നു തന്നെ ഹമാസിനെ തുടച്ചുനീക്കുമെന്നും ഗാസയില്‍ കരയിലൂടെയുള്ള ആക്രമണം ഉടന്‍ തുടങ്ങുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്കി.
ഹമാസിനെതിരേ കടുത്ത വിമര്‍ശനമാണ് ഇസ്രായേലി നേതാക്കള്‍ നടത്തുന്നത്. ഹമാസിന്റെഎല്ലാവരുംപ്രേതങ്ങളാണെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. ഗ്രൂപ്പിനെ ഐഎസിനോട് ഉപമിച്ച് ലോകം ഐഎസിനെ നശിപ്പിച്ചതുപോലെ തങ്ങള്‍ അവരെ തകര്‍ത്ത് നശിപ്പിക്കുമെന്നും പറഞ്ഞു. ഹമാസ് എന്ന് വിളിക്കപ്പെടുന്ന എല്ലാവരേയും ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധമന്ത്രി യേവ് ഗല്ലാന്ത് പറഞ്ഞത്.
ഹമാസ്കുട്ടികളുടെതലവെട്ടിക്കളഞ്ഞതായുള്ള വിവരങ്ങളും അതിനുള്ള തെളിവുകളും തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് ജോനാതന് കോണ്‍റിക്കസ് പറഞ്ഞു. ഇസ്രായേല്‍ കനത്ത ആക്രമണം നടത്തിയതോടെ ഗാസയില്‍ 2.3 ദശലക്ഷം പേരാണ് ദുരിതത്തിലായത്. വൈദ്യൂതിയും വെള്ളവുമില്ലാതായി. 340,000 പേര്‍ക്കാണ് വീടില്ലാതായത്. ഇവരുടെയൊക്കെ ചെറിയ താമസസ്ഥലങ്ങള്‍ ലക്ഷ്യമാക്കി നൂറുകണക്കിന് ഇസ്രായേലി ആക്രമണമാണ് നേരിടേണ്ടി വന്നത്.
ഈജിപ്ഷ്യന്‍ അധികൃതര്‍ തങ്ങളുടെ അതിര്‍ത്തി അടച്ചത് മൂലം എവിടേയ്ക്കും ഓടി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഗാസയിലുള്ളവര്‍. ഇസ്രായേലില്‍ നിന്നും രക്ഷപ്പെട്ടുവരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഈജിപ്തുകാരും ഇടം കൊടുക്കുന്നില്ലാതായതോടെ തങ്ങള്‍ കുടുങ്ങിയ സ്ഥിതിയിലാണെന്ന് ഗാസക്കാര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ഗാസാമുനമ്പില്‍ ഇസ്രായേല്‍ കനത്ത ആക്രമണമാത് തൊടുക്കുന്നത്. ശനിയാഴ്ച മുതല്‍ ഹമാസ് 5000 റോക്കറ്റുകളാണ് വിട്ടത്. ഇസ്രായേലിന്റെ 75 വര്‍ഷത്തിനിടയില്‍ ഇത്രയും മോശമായ ആക്രമണം ഇസ്രായേലും നേരിട്ടിട്ടില്ല. ഇതുവരെ അവിടെ 1200 പേരാണ് മരണമടഞ്ഞത്. ഗാസയില്‍ മരണം 1000 ആയി. തങ്ങളുടെ നഗരത്തിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പേരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെടുന്നുമുണ്ട്.
അതേസമയം ഇസ്രായേലില്‍ കുടുങ്ങിപ്പോയ നാട്ടുകാരെ രക്ഷിക്കാന്‍ വിവിധ രാജ്യങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. 18,000 ഇന്ത്യാക്കാരെ ഒഴിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന് അജയ് ആസൂത്രണം ചെയ്തിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. 'പ്രത്യേക ചാര്‍ട്ടര്‍ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്.'' വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ ഇന്ത്യക്കാരെ അറിയിച്ചിട്ടുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ആദ്യ വിമാനം ഇന്ന് എത്തിക്കുമെന്നും ഇസ്രായേലിലെ രാജ്യത്തിന്റെ എംബസി മറ്റൊരു പോസ്റ്റില്‍ അറിയിച്ചു.