23 ബോട്ടുകൾ കത്തിനശിച്ചു.ഇന്നലെ രാത്രിയാണു തീപിടിത്തമുണ്ടായത്.30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.ബോട്ടിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി.ഒരു ബോട്ടിലുണ്ടായ തീപിടിത്തം മറ്റു നിർത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തിൽ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.എങ്കിലും തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.