ഫെബ്രുവരി ഒന്നു മുതൽ ഭക്ഷണം പാകം ചെയ്യുന്നതും, വിതരണം ചെയ്യുന്നതും, വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ശുചിത്വവും, ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. പോരായ്മകൾ കണ്ടെത്തുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നതാണ്.വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും, കൈവശം വയ്ക്കുന്നവർക്കെതിരേയും കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ പാഴ്സൽ ഭക്ഷണത്തിനൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധനയും നാളെ മുതൽ പ്രാബല്യത്തിൽ ആകും.
