*വിധി പകർപ്പ് കിട്ടിയ ശേഷം ദിലീപിനെ സ്വാഗതം ചെയ്യുന്ന നടപടികളിലേക്ക് സിനിമാ സംഘടനകൾ കടന്നാൽ മതിയായിരുന്നുവെന്നും വിനയൻ*
താൻ അതിജീവിതയ്ക്കൊപ്പമാണെന്ന് സംവിധായകൻ വിനയൻ പറഞ്ഞു
വിധി പകർപ്പ് കിട്ടിയ ശേഷം ദിലീപിനെ സ്വാഗതം ചെയ്യുന്ന നടപടികളിലേക്ക് സിനിമാ സംഘടനകൾ കടന്നാൽ മതിയായിരുന്നു.
ഇപ്പോൾ സംഘടനകളുടെ മനസിലിരിപ്പ് എന്തെന്ന് ജനം തിരിച്ചറിയും, അതിജീവിതയ്ക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരും, നീതിന്യായ വ്യവസ്ഥയുമാണ്,
കുറച്ച് ഡ്രൈവർമാർ ഒരു നടിയെ വെറുതെ ആക്രമിക്കുമോയെന്നും, ഇതിലെ ഗൂഡാലോചന പുറത്ത് വരണമെന്നും വിനയൻ പറഞ്ഞു











































































