സംഭവം സംബന്ധിച്ച് എഡിജിപി റിപോര്‍ട്ട് സമര്‍പിച്ചു.ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു.അലസമായി വിഷയത്തെ സര്‍ക്കാര്‍ കാണരുത്.ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്.പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്റെപരാജയമാണ്.ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ചറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന്കോടതിചോദിച്ചു.സംവിധാനത്തിന്റെ പരാജയമാണിത്.
നമ്മുടെ സംവിധാനാണ് വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത്, ഇതേ സംവിധാനം തന്നെയാണ് അവളുടെ മാതാപിതാക്കളെ തീരാദുഖത്തിലാഴ്ത്തിയതെന്നും കോടതി പരാമര്‍ശിച്ചു.സംഭവങ്ങള്‍ ഉണ്ടായത് എങ്ങനെ എന്നത് സംബന്ധിച്ച് എഡിജിപി അജിത്കുമാര്‍ ഓണ്‍ലൈനായി വീഡിയോ പ്രസന്റേഷന് നടത്തി. ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു.പോലീസിനെയല്ല കുറ്റം പറയുന്നത് , മറിച്ച് സംവിധാനത്തിന്റെ പരാജയമാണിത്. ആശുപത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കുമേെന്ന് പൊലീസ് അറിയിച്ചു