കോട്ടയം:സാമൂഹിക വനവത്കരണ വിഭാഗം കോട്ടയം റേഞ്ചും,സി.എൻ.ഐ-ഐ.ടി.ഇ-യും സംയുക്തമായി സംഘടിപ്പിച്ച തണ്ണീർത്തടങ്ങളുടെ പ്രാധാന്യം വിശദമാക്കുന്ന ബോധവത്കരണ ക്ലാസ് സോഷ്യൽ ഫോറസ്ട്രി കോട്ടയം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അധീഷ് ആർ ഉദ്ഘാടനം ചെയ്തു.സി.എൻ. ഐ-ഐ.ടി.ഇ- യിൽ വച്ചുനടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ബീനാ തോമസ് അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പാർവ്വതി സലിംകുമാർ സ്വാഗതവും,സാന്ദ്ര സി സുരേഷ് നന്ദിയും പറഞ്ഞു.കോട്ടയം നേച്ചർ സൊസൈറ്റി അംഗങ്ങളും പരിസ്ഥിതിപ്രവർത്തകരുമായ ശ്രീ അജയ്കോട്ടയം,ഡോ:രാജേഷ്കടമാൻചിറ എന്നിവർ ക്ലാസുകൾ നയിച്ചു.സെഷൻ ഫോറസ്റ്റ് ഓഫീസർമാരായ അരുൺ ജി നായർ,അജിത്ത് കുമാർ,നാസർ പി എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.