രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഹർഷിതിനെ ഒഴിവാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്നാണ് പരിശീലകൻ ഗൗതം ഗംഭീർ പറയുന്നത്.
ഇന്ത്യൻ
ക്രിക്കറ്റ് ടീം മുഖ്യസെലക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. ചില ശാരീരിക അസ്വസ്ഥതകളെ
തുടർന്ന് ഹർഷിതിനെ തിരിച്ചയച്ചിരിക്കുന്നു. മറ്റ് പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലില്ല.
ഇന്ത്യൻ ടീം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.' ഇംഗ്ലണ്ടിനെതിരായ ഒന്നാം
ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഗംഭീർ പ്രതികരിച്ചു.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.