ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 49 ഓവറിൽ 246ൽ അവസാനിച്ചു. മറുപടി ബാറ്റിംഗിൽ ഇന്ത്യയെ 38.5 ഓവറിൽ 146 റൺസിൽ ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടി. ജയത്തോടെ മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര 1-1 എന്ന നിലയിലായി.
ആറു വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലിയുടെ മിന്നും ബൗളിംഗാണ് ഇന്ത്യയെ തകർത്തത്.