മന്ത്രി സജി ചെറിയാന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. മന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന പരാതിയിൽ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
ലഹരിക്കടത്ത് കേസിലെ ആരോപണ വിധേയന്റെ കാർ സജി ചെറിയാൻ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.














































































