രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. ഈ വാർഡിലാണ് രാഹുൽ താമസിക്കുന്ന ഫ്ലാറ്റുള്ളത്. ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുലിനെതിരായ രണ്ടാം പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ പാലക്കാട് എത്തുമെന്ന അഭ്യൂഹം ശക്തമായത്.












































































