സേവ് ബോക്സ് ആപ്പ് തട്ടിപ്പു കേസിൽ നടൻ ജയസൂര്യയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി. 39 ലക്ഷ്യത്തിൻ്റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിൻ്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസിൽ ഇഡി ചോദ്യം ചെയ്‌തിരുന്നു.
തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരിൽനിന്നു കോടികൾ തട്ടിയ ആപ്പ് ഉടമയായ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.













































































