കോട്ടയം കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക്പോകുകയായിരുന്ന ബസിൽ നിന്ന് വീണ് ശോഭനകുമാരിക്ക് പരിക്കേൽക്കുകയായിരുന്നു.ശോഭനയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇന്നുച്ച കഴിഞ്ഞ് 3 മണിയോടെ മരണത്തിന് കീഴടങ്ങി. സംസ്കാരം പിന്നീട്.അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു.പോലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.