ഒളനാട് ആശാരിപ്പറമ്പിൽ അബിൽ സുരേഷ് (24), മലപ്പുറം കടമ്പിക്കൽ എടപ്പറമ്പ് പുലിയോടത്ത് വീട്ടിൽ അനസ് (27), പുലിയോടത്ത് വീട്ടിൽ അമീൻ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കടമക്കുടി വാക് വേ പരിസരത്ത് പരസ്യമായി മദ്യപിച്ച് തല്ലു കൂടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലിസ് എത്തിയത്. തുടര്ന്ന് ഇവര് പോലീസിനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയുമായിരുന്നു.
ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.