53 കേസുകളിൽ പ്രതി, വേഷം മാറാൻ വിദഗ്ധൻ, വ്യാപക തിരച്ചിൽ...
വിയ്യൂർ ജയിലിനു സമീപത്തു നിന്ന് തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചാണ് കടന്നു കളഞ്ഞത്.
ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ് നാട്ടിൽ കൊണ്ടുവരികയായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നു. ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ഓടിയത്. തൃശൂർ നഗരത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.












































































