കൊച്ചി: ഈ മാസം 23ന് പെട്രോൾ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധനലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ പ്രധാന ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.