- 1899 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
- ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ വിജയം 53.66 %
- ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 % വിജയം
കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.39 ശതമാനം വിജയം. റഗുലർ വിഭാഗത്തിൽ 130 സ്‌കൂളുകളിൽ നിന്നായി 18690 പേർ പരീക്ഷയെഴുതിയതിൽ 14838 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1899 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 53.66 ശതമാനവും ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 63.2 ശതമാനം വിദ്യാർഥികളും ഉപരിപഠനത്തിനുള്ള യോഗ്യത നേടി.
ടെക്നിക്കൽ സ്‌കൂളിൽ 123 പേർ പരീക്ഷ എഴുതിയപ്പോൾ 66 പേർ ഉപരിപഠനത്തിന് അർഹരായി.
231 പേർ പരീക്ഷ എഴുതിയ ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 146 പേർ ഉപരിപഠനത്തിന് അർഹരായി. മൂന്നു വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.