തിരുവല്ല സ്പാ ബലാത്സംഗ കേസ് അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. ഇനി പിടികൂടാൻ ഉള്ളത് മൂന്നു പ്രതികളെയാണ്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഖ്യപ്രതി സുബിനെ പൂട്ടാൻ പോലീസ് കാപ്പ നടപടികൾ വേഗത്തിലാക്കി. ജയിലിൽ തന്നെ കിടത്താൻ നടപടിയായി. കാപ്പാ ശുപാർശ എസ്‌പി കളക്ടർക്ക് കൈമാറി. കാപ്പ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സ്പായിലെ അതിക്രമം.














































































