മുണ്ടക്കയം: കൂട്ടിക്കൽ മേഖലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും ഉരുൾ പൊട്ടലിലും നാശനഷ്ടം സംഭവിച്ചവർക്കുള്ള സഹായ വിതരണത്തിന്റെ ഭാഗമായി ഗുരുകടാക്ഷം ഫണ്ടിലേക്കുള്ള എസ് എൻ ഡി പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ സംഭാവനത്തുക യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു കൈമാറി.
സ്പൈസസ് ബോർഡ് ചെയർമാൻ എ. ജി. തങ്കപ്പൻ, എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ. ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ എന്നിവർ സന്നിഹിതരായിരുന്നു.