തിരുവനന്തപുരം: ഇനി മുതൽ വീടുകളിൽ 100 പേരിൽ കൂടുന്ന, വിവാഹം, പുലയടിയന്തരം, ഹൗസ് വാമിംഗ്, മാമോദിസ, എൻഗേജ്മെന്റ്, 28 കെട്ട്, മറ്റ് സൽക്കാരങ്ങൾ, തുടങ്ങിയ വീടുകളിൽ നടത്തുന്ന ആചാരങ്ങൾക് എല്ലാം പഞ്ചായത്തിൽ നിന്നും സമീപത്തുള്ള മുൻസിപ്പാലിറ്റിയിൽനിന്നുംകോർപ്പറേഷൻ പരിധിയാണെങ്കിൽ കോർപ്പറേഷനിൽ നിന്നോ മുൻകൂർ അപേക്ഷ വച്ച അനുമതി വാങ്ങി ഫീസ് അടച്ച് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.. ഫീസ് 1000 മുതൽ 2500 വരെ ആണ്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ഇരിക്കും ഈ സംഖ്യയുടെ ഏറ്റക്കുറച്ചിലുകൾ.. കടം കയറി തകർന്നു നിൽക്കുന്ന കേരളത്തിൻറെ നിലനിൽപ്പിനാണ് ഇത്രയും കേട്ടുകേൾവിയില്ലാത്ത നികുതി സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞമാസം പോലീസുകാരെ വാടകയ്ക്ക് കൊടുക്കുന്നതിന് വേണ്ടി നിയമവ്യവസ്ഥയിൽമാറ്റംവരുത്തിയിരുന്നു. പോലീസ് കോൺസ്റ്റബിൾ,എസ് ഐ, സി ഐ, എസ് ഐ, വയർലെസ്, പോലീസ് പട്ടി, എന്നിവയെ നിലവിൽ വാടകയ്ക്ക് ലഭിക്കുന്ന ബില്ല് ഭേദഗതി ചെയ്തിരുന്നു.. കൂടാതെ റോഡരികിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിനും ടാക്സ് ഈടാക്കി തുടങ്ങിയിരുന്നു.