പഠന നിലവാരവും ഭാവി സാധ്യതകളും ചൂണ്ടിക്കാട്ടിയാണ് ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
2015 മുതല്‍ 2021 വരെ ചൈനയില്‍ പഠിച്ച 16 ശതമാനം പേര്‍ക്ക് മാത്രമേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ക്രീനിംഗ് ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞുള്ളു
പ്രാക്റ്റിക്കല്‍ ക്ലാസുകളുടെ കുറവ്, ചൈനീസ് അധ്യാപകര്‍ക്ക് ഇംഗ്ലീഷില്‍ അറിവ് കുറവ് എന്നീ കാര്യങ്ങള്‍ എംബസി ചൂണ്ടിക്കാട്ടി
നേരത്തെപഠിച്ചിറങ്ങിയവിദ്യാര്ത്ഥികളുടെ അനുഭവം ഉദാഹരിച്ചാണ് മുന്നറിയിപ്പ്
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ചൈനയില്‍ മെഡിസിന് പഠിച്ചത് 40417 വിദ്യാര്‍ത്ഥികള്‍
ഇവരില്‍ 6387 പേര്‍ക്ക് മാത്രമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ക്രീനിംഗ് ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞുള്ളു.