സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്ക് സ്വീകാര്യനാകുമ്പോഴാണ് പാർട്ടി വളരുന്നതെന്ന് സി പി എം നേതാവ് ജി സുധാകരൻ.
അഞ്ചാറ് പേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?
അങ്ങനെ ചിലർ കരുതുന്നത് തെറ്റാണ്.
അറിയാവുന്നതുകൊണ്ടാണ് പറയുന്നത്.
പാർട്ടിക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും?
മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ?
അത് കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം.
ആലപ്പുഴയിൽ എവിടെയുമില്ല.
മറ്റുള്ളവർകൂടി വോട്ട് ചെയ്യുമ്പോഴാണ് ഭൂരിപക്ഷം കിട്ടുന്നത്.
അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്.
മറ്റുള്ളവർക്കിട്ട് അടി കൊടുക്കുന്നത് വിപ്ലവമല്ലെന്നും ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ എൻ ബി എസ് അങ്കണത്തിൽ പൂയപ്പള്ളി തങ്കപ്പൻ എഴുതിയ 'സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ കവിതയിലെ പോരാട്ടവീര്യം' പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.












































































