നിയമസഭയിൽ ഇന്നും അടിയന്തരപ്രമേയ ചർച്ച. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.
12 മണി മുതൽ 2 മണിക്കൂർ ആണ് ചർച്ച. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിൻ്റെ വിപണി ഇടപെടലുകളിലെ പോരായ്മകൾ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരിക്കുന്നത്.
പൊലീസ് അതിക്രമങ്ങൾ, അമീബിക് മസ്തിഷ്ക ജ്വരം എന്നിവ സംബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സഭയിൽ ചർച്ച നടന്നിരുന്നു. ഇന്ന് 2025ലെ കേരള വന ഭേദഗതി ബിൽ, വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ, കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവയും സഭയിൽ അവതരിപ്പിക്കും.