കടുത്ത വേനലിന് ശമനമേകി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്മഴ ലഭിക്കുമെങ്കിലും താപനില മുന്നറിയിപ്പും തുടരുകയാണ്.
പാലക്കാട്,ആലപ്പുഴ,കോട്ടയം,
കോഴിക്കോട്ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട്മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടും
മഴക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
യുണ്ട്.
പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.ഏപ്രിൽ 26 വരെ കേരള ത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 30 -40 കി.മി. വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽഅപകടകാരികളാണെന്നും, മനുഷ്യന്റേ യും മൃഗങ്ങളുടെയും ജീവ നുംവൈദ്യുതആശയവിനിമയശൃംഖലകൾക്കും
വൈദ്യുതചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളവീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്നുംഇതിനാൽ
പൊതുജനങ്ങൾ
മുൻകരുതൽ
സ്വീകരിക്കേണ്ടതാണെന്നുമുന്നറിയിപ്പുണ്ട്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്ക്കരുതെന്നുംനിര്ദ്ദേശമുണ്ട്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്നലെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി -39.8ഡിഗ്രി
സെൽഷ്യസ് .
കോട്ടയം ( 38°c)
കണ്ണൂർ ( 37.3)
ആലപ്പുഴ (37.2)
കോഴിക്കോട് ( 37.),
എന്നിങ്ങനെയായിരുന്നു
താപനില.