കോൺഗ്രസ് നേതാക്കളുമായി അഭിപ്രായ വ്യത്യാസം തുടർന്ന് ശശി തരൂർ. ഇന്നു നടക്കുന്ന കോൺഗ്രസ് പാർലമെൻ്ററി നയരൂപീകരണ യോഗത്തിലും തരൂർ പങ്കെടു ത്തേക്കില്ലെന്നാണ് സൂചന.
പങ്കെടുക്കാനായി തരൂരിനു പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു.
എന്നാൽ, തരൂർ യോഗത്തിൽ പങ്കെടുക്കില്ലെന്നും ബുധനാഴ്‌ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. സിപിഎമ്മുമായി ചർച്ച നടത്തുമോ എന്ന കാര്യത്തിലും ദുരുഹത തുടരുകയാണ്.
ദുബായിയിൽനിന്നു ഇന്നു ഡൽഹിയിൽ തിരിച്ചെത്തുന്ന തരൂരിന്റെ പരിപാടികളിലുള്ളത് ബുധനാഴ്‌ച പങ്കെടുക്കേണ്ട പുസ്‌തക പ്രകാശന ചടങ്ങ് മാത്രമാണ്.














































































