ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത നിലനില്‍ക്കുന്നത്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് തിങ്കൾ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെവിലയിരുത്തൽ.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.