സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം മായങ്ക് അഗര്‍വാള്‍ . കരിയറിലെ ആദ്യ സെഞ്ചുറി പിന്നിട്ട അഗര്‍വാള്‍ അത് ഡബിള്‍ സെഞ്ചുറിയിലേക്ക് കടത്തുകയായിരുന്നു . ഇതോടെ സെവാഗിന് ശേഷം സൗത്ത് ആഫ്രിക്കയ്ക്കതിരെ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ താരമായി അഗര്‍വാള്‍ മാറി .
തകര്‍പ്പന്‍ പ്രകടനത്തിന് ഒടുവില്‍ 215 റണ്‍സില്‍ നില്‍ക്കെ എല്‍ഗറിന്റെ പന്തില്‍ ക്യാച്ചിലൂടെ പുറത്തായി . അഗര്‍വാളിന്റെയും രോഹിത്തിന്റെയും ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോറാണ് സമ്മാനിച്ചത് .ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ 6 വിക്കറ്റ് നഷ്ട്ടത്തില്‍ 426 റണ്‍സാണ് .