ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹ യാത്രയിലൂടെ ബി ജെപി ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിയില്‍ കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ട് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടു.രാവിലെ എട്ടു മണിയോടെയാണ് കെ സുരേന്ദ്രൻ എറണാകുളം കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലെത്തി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ടത്.പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ആലഞ്ചേരി പിതാവിന് കൈമാറിയെന്നും അദ്ദേഹം സ്നേഹത്തോടെ അത് സ്വീകരിച്ചെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്നേഹ യാത്രയില്‍ രാഷ്ട്രീയമില്ല. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ ഇഷ്ട്ടം ബി ജെ പിയോടാണെന്നും അദ്ദേഹം പറഞ്ഞു.ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബി ജെ പിയുടെ സ്നേഹയാത്ര. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹയാത്രയിലൂടെ ബി ജെ പി ലക്ഷ്യം വയ്ക്കുന്നത്.വീടുകളിലത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിച്ചും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അവതരിപ്പിച്ചും വിശ്വാസികളുമായി കൂടുതല്‍ അടുക്കാനാവുമെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതീക്ഷ.