കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.
സമാനമായ ഒരു യോഗം ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.