കുമരകം : 120-മത് ശ്രീനാരായണജയന്തി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശനം നടത്തി. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ലോഗോ പ്രകാശനം നിർവ്വഹിച്ചു. വിജയകുമാർ ആയില്യം ആണ് ലോഗോ രൂപകല്പന ചെയ്തത്. ക്ലബ് പ്രസിഡന്റ് വി.എസ്. സുഗേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ കുമരകം പഞ്ചായത്ത് അംഗങ്ങളായ പി.എസ്. അനീഷ്, പി.കെ. മനോഹരൻ, മുൻ ട്രഷറർ എം.എൻ. മുരളീധരൻ എന്നിവർ ആശംസയർപ്പിച്ചു.
അഡ്വ. വി.പി. അശോകൻ, എം.കെ. വാസവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ് ജനറൽ സെക്രട്ടറി പി.എസ്. രഘു സ്വാഗതവും സെക്രട്ടറി വി.എൻ. കലാധരൻ നന്ദിയും പറഞ്ഞു.