കോട്ടയം: മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ ചങ്ങനാശേരിയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ ധാരണയായി. ഷെഡ്യൂളും നിർത്തിത്തുടങ്ങുന്ന തീയതിയും അടുത്ത ദിവസം പുറത്തിറക്കും.
ഇരു ട്രെയിനുകൾക്കും നിലവിൽ വടക്കോട്ടുള്ളയാത്രയിൽചങ്ങനാശേരിയിൽ സ്റ്റോപ്പുണ്ട്. മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കോവിഡ് യാത്രാനിയന്ത്രണത്തിനു മുൻപ് ഇരുട്രെയിനുകളും ചങ്ങനാശേരിയിൽ നിർത്തിയിരുന്നു. അതേസമയം, തിരുവനന്തപുരം ഡിവിഷനും ദക്ഷിണ റെയിൽവേയും അനുകൂല നിലപാട് എടുത്തിട്ടും തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിൽ റെയിൽവേ ബോർഡ് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇക്കാര്യം തോമസ് ചാഴികാടൻ എംപി പാർലമെന്റിൽ ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയിട്ടില്ല.