തിരുവനന്തപുരം: സമയക്രമത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് ഇറക്കി. ആൺകുട്ടികളും പെൺകുട്ടികളും രാത്രി 9.30ന് മുമ്പ് തിരികെ പ്രവേശിക്കണം. ഹോസ്റ്റൽ അധികൃതരുടെ ഭാഗത്ത് നിന്ന് ലിംഗ വിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സർക്കാരിൻറെ പുതിയ ഉത്തരവ്. ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കുന്നതിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവേചനം ഉണ്ടെന്നും സമയക്രമീകരണം വേണമെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
