പാലിയേക്കര ടോൾ പിരിവ് വിലക്കിൽ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ടോൾ വിലക്ക് അതുവരെ തുടരും. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്‌ടർ ഇന്നും ഹാജരായി. ഇടക്കാല ഗതാഗത കമ്മറ്റി സമർപ്പിച്ച പുതിയ റിപ്പോർട്ട് കോടതി പരിശോധിച്ചു ഹർജി നൽകിയവരെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്ന് NHAI കോടതിയെ അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിൽ ജോലികൾ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹർജി നാളത്തേക്ക് മാറ്റി ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.