തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. തേഞ്ഞിപ്പാലം മാതാപ്പുഴ എടപ്പടത്തില്‍ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്.
ചെനക്കലങ്ങാടി മൂത്തഞ്ചേരിയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ക്കയറി തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം.
താഴെവീണ ഗിരീഷിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോർട്ടം നടത്തി.














































































