വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാരെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാ കമ്മീഷൻ.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
അമ്മാവനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാരുടെ ഭാഗത്ത് നിന്ന് തനിക്ക് അപമാനകരമായ പരാമർശമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
തനിക്കെതിരെ പോലീസുകാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ മുഴുവൻ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പരാതിയിൽ പറയുന്നു.