ഇന്ത്യ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് ഇന്നിങ്സ് 20 ഓവറിൽ 9ന് 191ൽ അവസാനിച്ചു.
25 പന്തിൽ 45 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് അവരുടെ ടോപ് സ്കോറർ. മത്സരത്തിന്റെ ഒരുഘട്ടത്തിലും മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായതോടെ ഓസീസ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിലായി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടക്കും.