കാർഡിഫ് വെയിൽസ് താരം ഗരത് ബെയിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. വെയിൽസിനായി 111 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയിട്ടുണ്ട്. 33-ാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ഖത്തറിൽ നടന്ന ലോകകപ്പിൽ വെയിൽസ് യോഗ്യത നേടിയിരുന്നു. 64 വർഷത്തിനുശേഷം ലോകകപ്പിൽ വെയിൽസിന് യോഗ്യത നേടി കൊടുക്കുന്നതിൽ നിർണായക പങ്കാണ് ഗരത് ബെയിൽ വഹിച്ചത്. വിംഗർ പൊസിഷനിൽ ആണ് അദ്ദേഹം പതിവായി കളിച്ചിരുന്നത്. രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾക്ക് പുറമേ ക്ലബ് മത്സരങ്ങളിൽ നിന്നും വിട പറയുന്നതായി ഗരത് ബെയിൽ അറിയിച്ചു. 17 വർഷമാണ് ഫുട്ബോൾ രംഗത്ത് അദ്ദേഹം സജീവമായി കളിച്ചത്.
