കേന്ദ്രമന്ത്രി നിർമ്മല സീതാ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചു എന്നാണ് വാർത്ത ഏജൻസി ആയ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പ്രൈവറ്റ് വാർഡിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, ഇപ്പോൾ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.